രണവീർ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമായ ധുരന്ധർ 2 ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മുംബൈയിൽ നടന്ന സ്പെഷൽ സ്ക്രീനിംഗിന് എത്തിയപ്പോൾ രൺവീറിന്റെ അമ്മ അഞ്ജു ഭവ്നാനി ധരിച്ചിരുന്ന ടീ ഷർട്ട് ആണ് ഇപ്പോൾ നാട്ടിലെങ്ങും സംസാരവിഷയം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രൺവീറിന്റെ അമ്മയുടെ ചിത്രം തരംഗമായി മാറി.
രൺവീറിന്റെ ഹംസ അലി മസാരി എന്ന തീക്ഷ്ണമായ കഥാപാത്രത്തിന്റെ ചിത്രം പതിപ്പിച്ച കറുത്ത ടീഷർട്ടാണ് അഞ്ജു ധരിച്ചത്. ലളിതവും എന്നാൽ കരുത്തുറ്റതുമായ ഈ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മകന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രത്തെ അവർ ആഘോഷമാക്കി.
അമ്മ മാത്രമല്ല, രണവീറിന്റെ സഹോദരി റിതിക ഭവ്നാനിയും മറ്റ് കുടുംബാംഗങ്ങളും സിനിമയുമായി ബന്ധപ്പെട്ട പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിനെത്തിയത്.
രണവീറിന്റെ ഓരോ വിജയത്തിനു പിന്നിലും കുടുംബം നൽകുന്ന വലിയ പിന്തുണയുണ്ട്. സ്പെഷൽ സ്ക്രീനിംഗിൽ സൗമ്യ ടണ്ടൻ, യാമി ഗൗതം തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. എങ്കിലും, ആ അമ്മ മകനു നൽകിയ പിന്തുണയാണ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തത്.